ബോംബ് ഭീഷണി,  ലണ്ടനില്‍ ആളുകളെ ഒഴിപ്പിച്ചു 

ലണ്ടനിലെ ചെയറിംഗ് ക്രോസ് റെയില്‍വേ സ്‌റ്റേഷനില്‍ തന്റെ കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി യുവാവിന്റെ ഭീഷണി. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇയാളെ സായുധ പോലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്തു വരികയാണ്. ബോംബ് ഭീഷണിയെ സ്‌റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. പരിശോധനയ്ക്കായി അടച്ചിട്ട സ്‌റ്റേഷന്‍ തുറക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു. ലോകരാജ്യങ്ങളില്‍ ഭീകരാക്രമണ ഭീഷണിയില്‍ മുന്നിലുള്ള രാജ്യമാണ് ബ്രിട്ടന്‍. ബോംബ് ഭീഷണിയെ തടുര്‍ന്ന് ആളുകള്‍ ഓടുകയായിരുന്നു. ഡസന്‍ കണക്കിന് സായുധ പോലീസ് സംഘം സ്‌റ്റേഷനിലേയ്ക്ക് എത്തിയെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest News