പെരുന്നാൾ ദിനത്തിൽ സ്‌നേഹപ്പൊതിയുമായി നടുമുറ്റം

ദോഹ- പെരുന്നാൾ ദിനത്തിലും ആഘോഷിക്കാനാവാതെ ജോലി ചേയ്യേണ്ടി വരുന്നവർക്കും ബാച്ചിലർ റൂമിലും മറ്റും കഴിയുന്നവരിലേക്കും നടുമുറ്റം പെരുന്നാൾ സ്‌നേഹപ്പൊതിയെത്തിച്ചു.  കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെ ആയിരത്തഞ്ഞൂറോളം സ്‌നേഹപ്പൊതികളാണ് ഗ്രോസറികൾ, പെട്രോൾ പമ്പ്, സലൂൺ,  ഹോസ്പിറ്റലിൽ കഴിയുന്ന നിർദന രോഗികൾ തുടങ്ങിയവർക്ക് എത്തിച്ചത്. 
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. വീടകങ്ങളിൽ തയാറാക്കിയതിലൊരു പങ്ക് ഉച്ച ഭക്ഷണത്തിന് എത്തിച്ച് നൽകി ആഘോഷാവസരങ്ങളിൽ അവരെ കൂടി ചേർത്ത് പിടിക്കുന്ന നടുമുറ്റത്തിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് വിനോദ് നായർ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തിൽ ജൊസഫ്, നടുമുറ്റം കോ-ഓഡിനേറ്റർ ലത ടീച്ചർ തുടങ്ങിയവർ സസാരിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി ആമുഖ പ്രഭാഷണം നടത്തി. ജോളി ജോസഫ് നന്ദിയും പറഞ്ഞു. നടുമുറ്റം സെക്രട്ടറിമാരായ സകീന അബ്ദുല്ല, ഫാത്തിമ തസ്നീം, ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്, അജീന, നടുമുറ്റം പ്രവർത്തകരായ മേരി, ജുമാന, സഹല, ഗ്രീഷ്മ, സിജി പുഷ്‌കിൻ, ഉഷാകുമാരി, വാഹിദ നസീർ, നജിയ, തുടങ്ങിയവർ നേതൃത്വം നൽകി.

Latest News