കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യവാനായി ബാല, വീഡിയോ വൈറലായി

കൊച്ചി- കരള്‍മാറ്റ ശസ്!ത്രക്രിയയക്കുശേഷമുള്ള നടന്‍ ബാലയുടെ വീഡിയോ പങ്കുവെച്ച് ഭാര്യ എലിസബത്ത്. ആരോഗ്യവാനായി ഇരിക്കുന്ന ബാലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ ആദ്യ ഫോട്ടോ നടന്‍ ബാല തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോയാണ് ബാല പങ്കുവെച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ബാല വീട്ടിലേക്ക് മടങ്ങുക. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
മാര്‍ച്ച് മാസം ആദ്യയാഴ്ചയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു. ആ സമയത്ത് ബാലയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനാവുകയുമായിരുന്നു.  ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

 

Latest News