ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഇറാന്‍ യുവാവിന് മറ്റൊരു റെക്കോര്‍ഡ്

തെഹ്‌റാന്‍- ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞയാളെന്ന് കരുതുന്ന ഇറാനിലെ അഫ്ശിന്‍ ഘദര്‍സാദക്ക് മറ്റൊരു ലോക റെക്കോര്‍ഡ്. ഏറ്റവും ചെറിയ കൈപ്പത്തിയുള്ളയാളായാണ് 20 കാരനായ അഫ്ശിന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിച്ചത്. അശ്ഫിന്റെ ഇടതു കൈ 6.7 സെ.മീറ്ററും വലതു കൈ 6.4 സെ.മീറ്ററുമാണ്.
ഉയരക്കുറവ് കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന അശ്ഫിന്‍ ജോലി കിട്ടാനും പാടുപെടുകയാണ്. എന്നാലും സന്തോഷവാനായ അശ്ഫിന്റെ അടുത്ത മോഹം ഒരു കാര്‍ സ്വന്തമാക്കുകയും അത് ഓടിക്കുകയുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News