പതിനേഴുകാരിയുടെ മൃതദേഹം റോഡില്‍ വലിച്ചിഴച്ചു; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്‍ക്കത്ത-പശ്ചിമബംഗാളില്‍ പതിനേഴുകാരിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ നാല് എ.എസ്.ഐ മാരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച ഉത്തര ദിനാജ്പൂര്‍ ജില്ലായിലെ കാളിഗഞ്ചിലെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയാണ് അസി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് അമ്മ ആരോപിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ പരിക്കുകളൊന്നുമില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News