ബഡാ ഭായിക്ക് കാവാത്തുമായി ചോട്ടാ ഭായി; പ്രതിഷേധവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊച്ചി സന്ദര്‍ശനത്തെ തുടര്‍ന്ന് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി തടവിലാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി തടവിലാക്കിയിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേതാക്കളായ തമ്പി സുബ്രഹ്മണ്യം, എന്‍ ആര്‍ ശ്രീകുമാര്‍, അജിത് അമീര്‍ ബാവ,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ തുടങ്ങിയവരെയാണ് ഒരു കാരണവും കൂടാതെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്
രാജാവിനെക്കാള്‍ വലിയ രാജാഭക്തിയാണ് മോഡിയോട് മുഖ്യമന്ത്രിക്കുള്ളത്. ഈ വിധേയത്വം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു-ചെന്നിത്തല കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News