കൊച്ചി- അഷ്റഫ് ഹംസ രചനയും സംവിധാനവും നിര്‍വഹിച്ച് മലബാര്‍ മുസ്‌ലിം കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സുലൈഖാ മന്‍സിലിന് തിയേറ്ററില്‍ മികച്ച പ്രതികരണം. പെരുന്നാള്‍ ദിനത്തിലും കഴിഞ്ഞ ദിവസവും ഹൗസ് ഫുള്‍ ഷോകളുമായി ചിത്രത്തിന് പ്രേക്ഷകര്‍ വന്‍വരവേല്‍പ്പ് ആണ് നല്‍കിയത്. ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ ഓളം സക്‌സസ് പ്രോമോ സോങ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.
പ്രമോഷന്‍ സോങ്ങിന്റെ സംവിധാനം ജിനു തോമ, ഛായാഗ്രഹണം ആനന്ദ് രവി, എഡിറ്റര്‍ ശ്രീവത്സന്‍, െകാറിയോഗ്രാഫി റീഷ്ധാന്‍ അബ്ദുല്‍ എന്നിവരാണ്. സുലൈഖാ മന്‍സിലിന്റെ നിര്‍മ്മാണം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്.
ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.