500 ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനിലെത്തി; ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുന്നു

ന്യൂദല്‍ഹി-സംഘര്‍ഷം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുകയാണെന്ന് വിദേശ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. 500 ഇന്ത്യന്‍ പൗരന്മാര്‍ പോര്‍ട്ട് സുഡാനില്‍ എത്തിച്ചേര്‍ന്നുവെന്നും കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കപ്പലുകളും വിമാനവുമാണ് അയച്ചിരിക്കുന്നത്.
വ്യോമസേനയുടെ രണ്ട് ഐ.എ.എഫ് സി 130- ജെ വിമാനങ്ങള്‍ ജിദ്ദയില്‍ കാത്തുനില്‍പുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

 

Latest News