പ്രതിപക്ഷ ഐക്യ ദൗത്യം; നിതീഷ് കുമാറിന്റെ അടുത്ത ചർച്ച അഖിലേഷുമായി

ലഖ്‌നൗ- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യവുമായി മുന്നിട്ടിറങ്ങിയ ബിഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയ ശേഷം ലഖ്‌നൗവിലേക്ക്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി അദ്ദേഹം ചര്‍ച്ച നടത്തും.
സമാജ് വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ്, ശിവപാല്‍ സിംഗ് യാദവ് എന്നിവരും സംബന്ധിക്കും.
ഏപ്രില്‍ 12ന് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ ഐക്യത്തിനുള്ള അടിത്തറയാകുമെന്നാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്. ചരിത്ര ചുവടെന്നാണ് കൂടിക്കാഴ്ചക്കുശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News