കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. നാവിക സേന വിമാനത്താവളത്തിലെത്തിയ അദ്ദേഹം അര മണിക്കൂറിനകം റോഡ് ഷോക്കായി എത്തും.
ഐ.എന്‍.എസ് ഗരുഡയിലാണ് അദ്ദേഹം നാവിക സേന വിമാനത്താവളത്തിലെത്തിയത്. കേരളീയ വേഷമണിഞ്ഞെത്തിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനും യുവം പരിപാടിയില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് കൊച്ചിയിലേക്ക് എത്തുന്നത്. മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ മുതല്‍ തന്നെ പ്രധാനമന്ത്രി എത്തുന്ന തേവരയിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ആകെ 2100 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.






