സമൂഹമാധ്യമങ്ങള്‍ പലരുടെയും  ജീവിതം നശിപ്പിക്കുന്നു- സുനില്‍ ഷെട്ടി

മുംബൈ-സോഷ്യല്‍ മീഡിയയെ പേടിച്ച്  താന്‍ പലപ്പോഴും വായ തുറക്കാറില്ലെന്ന് ബോളിവുഡ് താരം സുനില്‍ ഷെട്ടി. സമൂഹമാധ്യമങ്ങള്‍ പലരുടെയും ജീവിതം തന്നെ നശിപ്പിക്കുകയാണെന്നും മകള്‍ അതിയാ ഷെട്ടിക്കെതിരെ മോശമായ രീതിയിലുള്ള ആക്രമണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കി.സമൂഹമാധ്യമങ്ങളെ പേടിച്ച് ഞന്‍ വായ പോലും തുറക്കാറില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകും. അതുകൊണ്ട് തന്നെ മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കാറില്ല. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആ വാചകം പല രീതിയില്‍ എഡിറ്റ് ചെയ്യുകയാണ്.അതൊരു 15 തരത്തില്‍ പ്രചരിക്കും. ഒരു പരിചവുമില്ലാത്ത ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നെയും മകളെയും തെറിവിളിക്കുകയാണ്. എന്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പോലും എനിക്ക് മനസിലാകുന്നില്ല. സുനില്‍ ഷെട്ടി പറഞ്ഞു. തന്റെ പേര് സുനില്‍ ഷെട്ടി എന്നാണെന്നും ഇതിനെല്ലാം താന്‍ എല്ലാകാലവും മിണ്ടാതിരിക്കാന്‍ പോകുന്നില്ലെന്നും താരം വ്യക്തമാക്കി.

Latest News