മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട 14കാരിയെ തമിഴ്നാട്ടില്‍ കണ്ടെത്തി

തൊടുപുഴ- മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട മൂലമറ്റം സ്വദേശിനിയായ 14കാരിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. പോണ്ടിച്ചേരിക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെയും കൗമാരക്കാരനെയും പോലീസ് കണ്ടെത്തിയത്. മൂന്നാം തവണയാണ് പെണ്‍കുട്ടി വീട് വിട്ട് ഇതേ ആണ്‍കുട്ടിക്കൊപ്പം പോകുന്നത്.
ആദ്യം ആയവനയില്‍ ആയിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനുമൊത്ത് നാടു വിട്ടതാണെന്നു കണ്ടെത്തി തിരികെയെത്തിച്ചിരുന്നു. പിന്നീട് മൂലമറ്റത്ത് ഇവര്‍ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെണ്‍കുട്ടി വീട് വിട്ടുപോകുന്നത്. രണ്ട് തവണയും 15 കാരനും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കാഞ്ഞാര്‍ എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പെണ്‍കുട്ടിയെ അടിമാലി കോടതിയില്‍ ഹാജരാക്കി. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News