യു.പിയില്‍ ഈദ്ഗാഹിനുനേരെയുണ്ടായ കല്ലേറിൽ യുവാവിന് പരിക്ക്

പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശില്‍ ഈദ് ഗാഹില്‍ പ്രാര്‍ഥിക്കുന്നവര്‍ക്കുനേരെ നടന്ന കല്ലറുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  പ്രയാഗ്‌രാജിലെ മൗദോസ്പൂര്‍ ഗ്രാമത്തിലാണ് ഈദ്ഗാഹില്‍ നമസ്‌കരിക്കുന്നതിനിടെ കല്ലേറുണ്ടായത്. അജ്ഞാതരായ 12 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.  
ഈദ്ഗാഹ് കമ്മിറ്റി പ്രസിഡന്റ് റഹ്മത്തുല്ല  രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.  കല്ലെറിഞ്ഞ സംഘത്തില്‍  രാഹുല്‍ മൗര്യ, യശ്വന്ത്, അതുല്‍ എന്നിവര്‍ ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
ആക്രമണത്തില്‍ മുഹമ്മദ് ഇബാദ് എന്ന യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതാദ്യമായല്ല ഈദ്ഗാഹ് ആക്രമിക്കപ്പെടുന്നത്. നേരത്തെ അക്രമികള്‍ ചുറ്റുമതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് നടപടിയുണ്ടായില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News