സെല്‍ഫി ഭ്രമം: വീട്ടമ്മ കൊക്കയില്‍ വീണ് മരിച്ചു 

സെല്‍ഫി പകര്‍ത്തുന്നതിനിടെ വീട്ടമ്മ കൊക്കയില്‍ വീണ് മരിച്ചു. ഡല്‍ഹി സ്വദേശി സരിതാ രമേശ് ചൗഹാനാണ് മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മതേരാനിലെ ലൂസിയ പോയിന്റില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സരിതയെ കൊക്കയില്‍ നിന്ന് എടുത്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Latest News