എല്ലാവരേയും ഒരേ പോലെ പരിഗണിക്കുന്നവരാണ് മലയാളികള്‍. അതു കൊണ്ടു ത്‌നെ മലയാളിയായി പിറന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മെഗാ സ്റ്റാര്‍ മമ്മുട്ടി. തന്റെ സിനിമ ജീവിതത്തില്‍ താന്‍ കടന്നു പോയ വഴികളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു ടി.വി ചാനലിലാണ്
സിനിമയേയും ജീവിതത്തേയും കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇത്രയും ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ഇല്ലെന്നായിരുന്നു മറുപടി. തനിക്ക് നടത്താനാകാതെ പോയ സ്വപ്നത്തെ കുറിച്ചും താരം പറയുന്നുണ്ട്. ചെറുപ്പത്തില്‍ കണ്ട ആ സ്വപ്നം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറയുന്നു.
'സിനിമ എന്നത് ഒരു വികാരമായിരുന്നു. വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് എന്നു പറയുന്ന രംഗം മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ അതൊക്കെ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് തനിയ്ക്ക് സിനിമയില്‍ നിന്ന് ലഭിച്ചതെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ്.' 'വലിയ നടന്‍ ആകണമെന്നൊന്നും തനിയ്ക്ക് ആഗ്രഹമില്ലായിരുന്നു. ഒരു നാടക നടനാകാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും അത് ആഗ്രഹമായി തന്നെ അവശേഷിക്കുകയാണ്-മമ്മൂട്ടി പറഞ്ഞു.