Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാന്‍ ഗൂഗിളില്‍ മോശം  നടനായി 

സല്‍മാന്‍ ഖാന് ബോളിവുഡിലെ മോശം നടനുളള പട്ടം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. പുതിയ ചിത്രമായ റേസ് 3യ്ക്ക് തുടര്‍ച്ചയായ നെഗറ്റീവ് റിവ്യു വരുന്നതിനിടയാണ് സല്‍മാന്‍ ഖാന്‍ ഗൂഗിളില്‍ മോശം നടനായി മാറിയിരിക്കുന്നത്. പ്രേക്ഷകരും മാധ്യമങ്ങളും എഴുതിയ നിരൂപണങ്ങളും അതുമായ ബന്ധപ്പെട്ട ടാഗുകളുമാണ് താരത്തെ ഗൂഗിളില്‍ മോശം നടനായി മാറ്റിയിരിക്കുന്നത്. ഗൂഗിളില്‍ വേസ്റ്റ് ബോളിവുഡ് ആക്ടര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ സല്‍മാന്‍ ഖാന്റെ പേരാണ് ആദ്യം വരുന്നത്.
ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഉള്‍പ്പെടുന്ന സല്‍മാന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ പുറത്തിറങ്ങാറുളളുവെങ്കിലും ആ ചിത്രങ്ങള്‍ക്കല്ലാം തന്നെ മികച്ച സ്വീകാര്യ സിനിമ പ്രേമികള്‍ നല്‍കാറുണ്ട്. റേസ് 3 എന്ന ചിത്രമാണ് താരത്തിന്റെതായി എറ്റവും ഒടുവിലായി തിയ്യേറ്ററുകളിലെത്തിയിരുന്നത്. സല്‍മാന്റെ ഈദ് സമ്മാനമായി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന തണുത്ത പ്രതികരണങ്ങള്‍ക്ക് പിന്നാലെ ബോളിവുഡിലെ മോശം നടനെന്നുളള പട്ടം സല്‍മാന് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. റേസ് 3 ടൈഗര്‍ സിന്ദാ ഹേ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം സല്‍മാന്‍ ഖാന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റേസ് 3. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ബോളിവുഡില്‍ വലിയ ഹിറ്റുകളിലൊന്നായ റേസ് സീരിസിന്റെ മൂന്നാം ഭാഗമാണിത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത്. കിക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജാക്വിലിനും സല്‍മാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് റേസ് 3. 

 
 

Latest News