കൊച്ചി- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ അധ്യക്ഷനായി ബാലചന്ദ്രന്‍ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി ജോയ് മാത്യുവിന് 21 വോട്ടും ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 50 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് 49 വോട്ടും സിബി കെ തോമസിന് 44 വോട്ടുമാണ് ലഭിച്ചത്. എം. ആര്‍. ജയഗീതയ്ക്ക് 26 വോട്ടും സത്യനാഥിന് 10 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശ്രീകുമാര്‍ അരുക്കുറ്റിക്ക് 64 വോട്ടും സന്തോഷ് വര്‍മ്മയ്ക്ക് 35 വോട്ടും റോബിന്‍ തിരുമലയ്ക്ക് 28 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധവായി.