അച്ഛനെ കൊന്ന മകള്‍ക്ക് 12 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം, മനോരോഗി ആയിരുന്നുവെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ 12 വര്‍ഷം ജയിലില്‍ കഴിഞ്ഞ സ്ത്രീക്ക് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മോചനം. കൊലപാതകം നടക്കുമ്പോള്‍ മനോരോഗിയായിരുന്നുവെന്ന വസ്തുത കണക്കിലെടുത്താണ് സ്ത്രീയെ മോചിപ്പിച്ചത്.
പിതാവിനെ കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന നിഗമനത്തില്‍ കുറ്റം മനഃപൂര്‍വമല്ലാത്ത നരഹത്യയെന്നാക്കി മാറ്റിയാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പ്രതിയെ മോചിപ്പിച്ചത്. നേരത്തെ കൊലപാതക കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 84 ന്റെ പരിധിയില്‍ വരുന്നതാണ് യുവതിയുടെ കുറ്റമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. മനോനില ശരിയല്ലാത്ത സമയത്ത് ഒരു വ്യക്തി ചെയ്യുന്നത് കുറ്റകരമാകില്ലെന്നാണ് അനുശാസിക്കുന്നതാണ് സെക് ഷന്‍ 84.
എല്ലാ പ്രോസിക്യൂഷന്‍ സാക്ഷികളും സ്ത്രീയുടെ മനോരോഗത്തെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്ന് വിധിയില്‍ പറഞ്ഞു. വാസ്തവത്തില്‍ പ്രഥമ സാക്ഷിയുടെ വീട്ടില്‍ മകള്‍ ചികിത്സയിലായിരുന്നപ്പോഴാണ് സംഭവം. പിതാവും മകളും  ഈ വീട്ടിലായിരുന്നു താമസം. വീടിനുള്ളില്‍ കിടന്നിരുന്ന പാര ഉപയോഗിച്ചായിരുന്നു കൊലപാതകം.  
സംഭവത്തിന്റെ തുടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.
സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ എന്തെങ്കിലും പ്രേരണയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ യാതൊരു തെളിവുമില്ല. അതേസമയം, മാനസിക അസ്വാസ്ഥ്യം ചികിത്സിക്കുന്നതിനായി പിതാവ് പ്രതിയെ പ്രാഥമിക സാക്ഷിയുടെ വീട്ടില്‍ കൊണ്ടുവന്നതാണെന്നും സുപ്രീം കോടതി  പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News