അബുദാബി- ബനിയാസിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് തൃത്താല പരുദൂർ പഞ്ചായത്തിലെ കരുവാൻപടി ചൊഴിയാംപറമ്പത്ത് സുബീഷ്(36) മരിച്ചു. ഇന്നലെ(വെള്ളി)യാണ് അപകടമുണ്ടായത്. പേരച്ഛൻ- രാധാമണി ദമ്പതികളുടെ മകനാണ്. സുബീഷ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. എറണാകുളം പിറവം സ്വദേശി വെട്ടുകല്ലുങ്കൽ റോബിൻ ജോസഫ്(43) ഗുരുതര പരിക്കുകളോടെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അബുദാബിയിൽ കാർപെന്ററായി ജോലി ചെയ്യുകയായിരുന്ന സുബീഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. അടുത്ത ഒക്ടോബറിൽ വിവാഹം നിശ്ചയിച്ചിരിക്കെയാണ് അപകടം. സഹോദരങ്ങൾ: സുരേഷ് ബാബു, സുനിത, സുജാത. മൃതദേഹം നാട്ടിൽ സംസ്കരിക്കും.