സുരക്ഷ പിന്‍വലിച്ചു, ബി.ജെ.പിക്കെതിരെ സംഘ്പരിവാര്‍ നേതാവ്

മംഗളൂരു-നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സംഘ്പരിവാര്‍ നേതാവ്. താന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാറിനും ആര്‍.എസ്.എസ് നേതാക്കള്‍ക്കുമായിരിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഹിന്ദു ജാഗരണ്‍ ഫോറം നേതാവ് സത്യജിത് സുറത്ത്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പതിനാറു വര്‍ഷമായി തനിക്കുണ്ടായിരുന്ന സുരക്ഷയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രിയുടേയും സംഘ് പരിവാര്‍ നേതാക്കളുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തിനുവേണ്ടി നിലകൊണ്ടതിനാലാണ് തനിക്ക് വധഭീഷണികള്‍ ലഭിച്ചതെന്നും രാഷ്ട്രീയ മോഹമില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ഹിന്ദു ജാഗറണ വേദികെ നേതാക്കളായ രവിരാജ്, നഗേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News