ഈദ് നമസ്‌കാരത്തിനിടെ പള്ളിയില്‍ നാടകീയ രംഗങ്ങള്‍; ഹിന്ദു സ്ത്രീ അറസ്റ്റില്‍

വിര്‍ജീനിയ- അമേരിക്കയില്‍ ഈദ് നമസ്‌കാരത്തിനിടെ പള്ളിയില്‍ കയറി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച ഹിന്ദു സ്ത്രീയുടെ വീഡിയെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിര്‍ജീനിയയിലെ ആദംസ് സെന്ററിലാണ് സംഭവം. പള്ളിയില്‍ പ്രവേശിച്ച സ്ത്രീ മിംബറില്‍ കയറി ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. പോലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ത്രീയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
വോട്ട് ചോദിക്കാനെത്തിയ സ്ഥാനാര്‍ഥിയാകുമെന്നാണ് പള്ളിയിലുണ്ടായിരുന്നവര്‍ ആദ്യം കരുതിയതെന്നും പിന്നീട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News