പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത്,  കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

കൊച്ചി-കുടുംബ യൂണിറ്റിലെ തര്‍ക്കമാണ് തന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതാന്‍ പ്രേരണയായതെന്നു സംശയിക്കുന്നതായി കത്തില്‍ പേരുള്ള ജോണി ജോസഫ്. ആരാണ് കത്ത് എഴുതിയത് എന്ന സംശയം പോലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ജോണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കുടുംബ യൂണിറ്റില്‍ തര്‍ക്കമുണ്ടായപ്പോള്‍, ജോണിച്ചേട്ടാ പണി തരും എന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. അതിനു മുമ്പും ഇയാളുമായി പ്രശ്‌നമുണ്ടായിരുന്നെന്ന് ജോണി പറഞ്ഞു.
കത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറുമാണ് വച്ചിട്ടുള്ളത്. ഈ നമ്പര്‍ താന്‍ കുറെക്കാലമായി ഉപയോഗിക്കുന്നില്ല. പോലീസിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. താന്‍ ആര്‍ക്കും ഇതുവരെ പോസ്റ്റ് കാര്‍ഡില്‍ കത്ത് എഴുതിയിട്ടില്ല. കൈയക്ഷരവും പോലീസിനെ കാണിച്ചെന്ന് ജോണി പറഞ്ഞു.സംശയിക്കുന്നയാളുടെ കൈയക്ഷരം തന്നെയാണ് കത്തിലുള്ളതെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ജോണി പറഞ്ഞു.

Latest News