Sorry, you need to enable JavaScript to visit this website.

യു.കെയിലേക്ക് നഴ്‌സുമാര്‍; നോര്‍ക്ക കരിയര്‍ ഫെയര്‍ രണ്ടാംഘട്ടം കൊച്ചിയില്‍

തിരുവനന്തപുരം- ഇംഗ്ലണ്ടിലെയും വെയില്‍സിലെയും  വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളില്‍ നഴ്‌സുമാരെ കണ്ടെത്തുന്നതിനുള്ള നോര്‍ക്ക കരിയര്‍ ഫെയര്‍ മെയ് നാല് മുതല്‍ ആറുവരെ കൊച്ചിയില്‍ നടക്കും.
നോര്‍ക്കാ റൂട്ട്‌സും യു.കെ യില്‍ എന്‍ എച്ച് എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത്ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയില്‍സ് സര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയര്‍ ഫെയര്‍ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിലാണ് നടക്കുക.
OET/ IELTS ഭാഷാ യോഗ്യതയും  നഴ്‌സിംഗില്‍ ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ  9 മാസത്തിനിടെ OET പരീക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ  IELTS പരീക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് സ്‌കോര്‍ ഏഴോ ലഭിച്ച നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്    നോര്‍ക്കാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ് പോര്‍ട്ടലില്‍  (www.nifl.norkaroots.org) നല്‍കിയിട്ടുള്ള  ലിങ്ക് വഴി മെയ് മൂന്നു വരെ  അപേക്ഷിക്കാവുന്നതാണെന്ന് നോര്‍ക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്  1800 425 3939 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News