കോക്പിറ്റില്‍ കൂട്ടുകാരിക്ക് മദ്യസല്‍ക്കാരം; എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം

ന്യൂദല്‍ഹി-കോക്പിറ്റിലേക്ക് കൂട്ടുകാരിയെ വിളിച്ച് സല്‍ക്കരിച്ച എയര്‍ ഇന്ത്യ പൈലറ്റ് വിവാദത്തില്‍. വിമാന ജോലിക്കാരില്‍ ഒരാള്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് (ഡി.ജി.സി.എ) പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി 27ന് ദുബായില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന വിമാനത്തില്‍ നടന്ന സംഭവം പുറത്തറിഞ്ഞത്.
കൂട്ടുകാരിയായ യാത്രക്കാരിയെ പൈലറ്റ് കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തലയിണകളും മദ്യവും കോക്പിറ്റില്‍ എത്തിക്കാന്‍ വിമാന ജോലിക്കാരില്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മൂന്നിനാണ് ഡി.ജി.സി.എക്ക് പരാതി ലഭിച്ചത്.
ബിസിനസ് ക്ലാസില്‍ ഒഴിവുണ്ടോയെന്നാണ് ക്യാപ്റ്റന്‍ ആദ്യം അന്വേഷിച്ചതെന്നും ഇല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കോക്പിറ്റിലേക്ക് വിളിച്ചതെന്നും പരാതിയില്‍ പറയുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച ശേഷമേ ആര്‍ക്കും കോക്പിറ്റില്‍ കയറാന്‍ അനുമതിയുള്ളൂ. പൈലറ്റിന്റെ സുഹൃത്ത് ഒരു മണിക്കൂറോളം കോക്പിറ്റില്‍ ചെലവഴിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട സാങ്കേതിക, സുരക്ഷാ പ്രശ്‌നങ്ങളൊക്കെ ഡി.ജി.സി.എ അന്വേഷിച്ചുവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News