അബുദാബി- നിയമം ലംഘിച്ച് യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വരികയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അനധികൃത താമസക്കാര്‍ക്ക് നാമമാത്ര ഫീ നല്‍കി താമസം നിയമവിധേയമാക്കുകയോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റിയിലെ വിദേശകാര്യ വിഭാഗം ആക്ടിംഗ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകാന്‍ അല്‍ റഷീദി പറഞ്ഞു. പദവി ശരിയാക്കി സ്വയം രക്ഷിക്കൂ എന്ന പേരിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013 ല്‍ യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം 62,000 പേര്‍ പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടു മാസത്തേക്കായിരുന്നു 2013 ല്‍ പൊതുമാപ്പ്. വിശദവിവരങ്ങള്‍ ലഭ്യമാക്കാനും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും.
സിറിയ, ലിബിയ, യെമന്‍ എന്നീ യുദ്ധം തുടരുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ താമസ വിസ അനുവദിക്കും. സ്വദേശങ്ങളിലേക്ക് പോകുന്നതിന് പ്രയാസം നേരിടുന്ന മറ്റുള്ളവര്‍ക്കും ഈ പ്രത്യേക വിസ ലഭിക്കും. ഈജ്പ്ത് അതിര്‍ത്തി അടച്ചതുമൂലം നാട്ടിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന ഫലസ്തീനികളെയാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
വിസിറ്റ്, ടൂറിസ്റ്റ്, തൊഴില്‍ വിസകളില്‍ യു.എ.ഇയിലെത്തി സ്വന്തം നാടുകളിലെ രാഷ്ട്രീയ പ്രതിസന്ധി കാരണം നാടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഹ്യുമനിറ്റേറിയന്‍ വിസ അനുവദിക്കുകയെന്ന് അല്‍ റഷീദി പറഞ്ഞു. ഇങ്ങനെ ഒരു വര്‍ഷത്തെ വിസ അനുവദിക്കുന്നവരെ അധിക താമസത്തിനുള്ള പിഴ ശിക്ഷയില്‍നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും അനധികൃത താമസത്തിനുള്ള പിഴശിക്ഷ ഒഴിവാക്കുന്നതിന് ഒരു വര്‍ഷത്തെ പ്രത്യേക വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ, 25,000 ഹ്യുമാനിറ്റേറിയന്‍ വിസ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ 12,500 വരെ പിഴ ശിക്ഷയില്‍നിന്ന് പൂര്‍ണമായും ബാക്കിയുള്ളവരെ ഭാഗികമായും ഒഴിവാക്കുകയായിരുന്നു.






