കര്‍ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാന്‍ ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഷീമോഗയില്‍ മകനും സീറ്റ് നിഷേധിച്ചതില്‍ അതൃപ്തനായിരുന്നു കെ എസ് ഈശ്വരപ്പ. ഈശ്വരപ്പ തന്നെയാണ് പ്രധാനമന്ത്രി തന്നെ വിളിച്ചുസംസാരിച്ച കാര്യം വിഡിയോയിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി കഠിന പരിശ്രമം നടത്തുമെന്ന് ഈശ്വരപ്പ മോഡിക്ക് ഉറപ്പ് നല്കി.സീറ്റ് നിഷേധിക്കപ്പെട്ടതില്‍ തനിക്ക് വിഷമമില്ല. ബിജെപി വിട്ടവരെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരണം. സംസ്ഥാനത്ത് ബിജെപി വിജയിക്കുകയും കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു.
ഈശ്വരപ്പ ഉള്‍പ്പെടെയുള്ള നിരവധി സിറ്റിങ് എംഎല്‍എമാര്‍ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍, ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍, ബിരുദാനന്തര ബിരുദധാരികള്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ഇത്തവണ മത്സര രംഗത്ത് ഇറക്കിയിട്ടുണ്ട്. 224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ എല്ലാ സീറ്റുകളിലും ബിജെപി മത്സരിക്കും.






