Sorry, you need to enable JavaScript to visit this website.

ദല്‍ഹി കോടതിയില്‍ വെടിവെപ്പ്,  സ്ത്രീക്ക് പരിക്കേറ്റു 

ന്യൂദല്‍ഹി- ദല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവെപ്പ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോാലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തില്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച അജ്ഞാതനാണ് വെടിയുതിര്‍ത്തത്. നാലു റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

Latest News