Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് രോഗബാധയില്‍ നേരിയ കുറവ്, ആക്ടീവ് കേസുകള്‍ വര്‍ധിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് 11,692 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മുന്‍ദിവസത്തെ അപേക്ഷിച്ച് എഴ് ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
28 പുതിയ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് മരണസംഖ്യ 5,31,258 ആയി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് മരണം കേരളത്തില്‍ വൈകി സ്ഥരീകരിച്ചതാണ്.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 66,170 ആണ്. മൊത്തം രോഗബാധയുടെ 0.15 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് മുക്തി നിരക്ക് 98.67 ശതമാനമാണൈന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News