ബഹ്‌റൈനില്‍ പ്രതിമാസം 100 ലീറ്റര്‍ സൗജന്യ പെട്രോള്‍ വിതരണ പദ്ധതി വരുന്നു

മനാമ- വര്‍ധിച്ചു വരുന്ന ഇന്ധന വില പൗരന്മാര്‍ക്ക് അധികഭാരമാകുന്നത് തടയാന്‍ വാഹനമോടിക്കുന്ന പൗരന്മാര്‍ക്ക് പ്രതിമാസം 100 ലീറ്റര്‍ പെട്രോള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ബഹ്‌റൈന്‍ പരിഗണിക്കുന്നു. സാമ്പത്തിക കാര്യ സമിതി സമര്‍പ്പിച്ച ഈ പദ്ധതി പ്രതിനിധി സഭയില്‍ വോട്ടിനിടും. താഴ്ന്ന-ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ ഇന്ധന വിലവര്‍ധന പ്രതികൂലമായി ബാധിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ പദ്ധതിയെന്ന് പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപജീവനത്തിന് സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കുന്നവരും ധാരാളമുണ്ട്.
 

Latest News