മനാമ- ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമാകും ബഹ്‌റൈന്‍ എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ബഹ്്‌റൈന്‍ വിദേശ മന്ത്രാലയം നിഷേധിച്ചു. ബഹ്‌റൈന്‍ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും വാര്‍ത്തകള്‍ ആരോപണങ്ങള്‍ മാത്രമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
മേഖലയിലെ സമാധാനത്തിനായുള്ള എകീകൃത അറബ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്്‌റൈന്‍ ന്യൂസ് ഏജന്‍സി (ബി.എന്‍.എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസാവസാനത്തോടെ ഇസ്രായില്‍ പ്രതിനിധി സംഘം മനാമ സന്ദര്‍ശിക്കുമെന്ന് ഐ24ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായിരിക്കും ബഹ്്‌റൈനെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.