Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ മാസപ്പിറവി ദൃശ്യമായോ, വിശദീകരണവുമായി അധികൃതർ

ദുബായ്- യു.എ.ഇയിൽ ചന്ദ്രപ്പിറവി കണ്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്നും ചന്ദ്രപ്പിറവിയുടെ ദൃശ്യം കഴിഞ്ഞ വർഷത്തേതാണെന്നും ഇന്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ കോൺഗ്രസ്(ഐ.എ.സി)വ്യക്തമാക്കി. ഇന്ന്(വ്യാഴം) റമദാനിലെ 29-ാം ദിവസമായതിനാൽ മാസപ്പിറവി കണ്ടു എന്ന തരത്തിൽ ചില സോഷ്യൽ മീഡിയ എക്കൗണ്ടുകളിൽനിന്ന് വാർത്തകൾ വന്നിരുന്നു. ഈ സഹചര്യത്തിലാണ് വിശദീകരണവുമായി ഐ.എ.സി രംഗത്തെത്തിയത്. 
പ്രചരിക്കുന്ന ചിത്രങ്ങൾ തെറ്റാണെന്ന് ഐ.എ.സി ട്വീറ്റ് ചെയ്തു. അവ ചന്ദ്രക്കലയുടെ പഴയ ചിത്രങ്ങളാണ്. 2022 ഏപ്രിലിലെ ചിത്രമാണ് അവ. ഇന്ന് ചന്ദ്രക്കല കാണുന്നത്, ആസ്‌ട്രോഫോട്ടോഗ്രഫി ഉപയോഗിച്ച് പോലും വളരെ ബുദ്ധിമുട്ടാണെന്നും കേന്ദ്രം വ്യക്തമാക്കി. അറിയപ്പെടുന്നതും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ജ്യോതിശാസ്ത്ര വിവരങ്ങളും ചന്ദ്രക്കല ചിത്രങ്ങളും എടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
 

Latest News