ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ കാലില്‍ തൊട്ട് ഇന്ത്യന്‍ ഫാന്‍, വൈറലായി വീഡിയോ

ന്യൂദല്‍ഹി- ഇന്ത്യക്കാരനായ ആരാധകന്‍ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറില്‍ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനിടെയാണ് യുവാവ് ടിം കുക്കിന്റെ കാലില്‍ തൊട്ടത്.
ധാരാളം പേരാണ് ആപ്പിള്‍ സ്റ്റോറിന്റെ ഉദ്ഘാടനത്തിനെത്തിയത്.  ടിം കുക്കിന്റെ ഒപ്പ് വാങ്ങാന്‍ പലരും തങ്ങളുടെ പഴയ ഉല്‍പന്നങ്ങളില്‍ കൊണ്ടുവന്നിരുന്നു.
ആപ്പിളിന്റെ ഇന്ത്യയിലെ പ്രഥമ റീട്ടെയില്‍ സ്റ്റോര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

 

Latest News