വിമാനത്തില്‍ ഇനി ജനലുണ്ടാവില്ല; പക്ഷേ കാഴ്ച കാണാം, വിഡിയോ കാണൂ

ദുബായ്- ജനലില്ലാത്ത വിമാനങ്ങളുമായി എമിറേറ്റസ്. എന്നാല്‍ വിമാന യാത്രക്കാര്‍ക്ക് ജാലകക്കാഴ്ചകള്‍ ഒരിക്കലും നഷ്ടപ്പെടില്ലതാനും.
എമിറേറ്റ്‌സിന്റെ പുതിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രതീതി ജാലകം (വിര്‍ച്വല്‍ വിന്‍ഡോ) യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു. ജാലകമില്ലെങ്കിലും യാത്രക്കാരന് പുറംകാഴ്ചകള്‍ക്ക് അവസരമൊരുക്കുന്നത് ഫൈബര്‍ ഒപ്റ്റിക് ക്യാമറകളാണ്. ജാലകങ്ങളിലൂടെ കാണുന്നിതിനേക്കാളും തെളിമയോടെ പുറം കാഴ്ചകള്‍.
 


ഭാവി വിമാനങ്ങളില്‍ ജാലകങ്ങളുണ്ടാവില്ലെന്നും അതോടെ വിമാനങ്ങളുടെ ഭാരം കുറയുകയും വേഗം കൂടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സാധാരണ കണ്ണുകൊണ്ട് നേരിട്ടു കാണുന്ന ദൃശ്യങ്ങളേക്കാള്‍ മികച്ചതായിരിക്കും ഈ കാഴ്ചയെന്ന് എമിറേറ്റ്‌സ് പ്രസിഡന്റെ സര്‍ ടിം ക്ലാര്‍ക്ക് പറയുന്നു. എമിറേറ്റ്‌സിന്റെ പുതിയ ബോയിംഗ് 777-330 ഇആര്‍ വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് കാബിനിലാണ് ആദ്യം വിര്‍ച്വല്‍ വിന്‍ഡോ ഏര്‍പ്പെടുത്തുന്നത്.

Latest News