സുബൈർ ഹുദവിയുടെ വേർപാടിന്റെ ഞെട്ടലിൽ ജിദ്ദ പ്രവാസി സമൂഹം

ജിദ്ദ- സമസ്ത ഇസ്ലാമിക് സെന്റർ നേതാവ് സുബൈർ ഹുദവിയുടെ മരണത്തിന്റെ ഞെട്ടലിൽ ജിദ്ദയിലെ പ്രവാസി സമൂഹം. ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് സുബൈർ ഹുദവി മരിച്ചത്. ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുബൈർ ഹുദവിയുടെ വാട്‌സാപ്പ് അടക്കം പിന്നീട് നിശ്ചലമായിരുന്നു. സുഹൃത്തുക്കൾ ഫോൺ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് പോലീസ് സഹായത്തോടെ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 
സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സൗദി നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നേതാവാണ് സുബൈർ ഹുദവി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നേരത്തെ ദുബൈ കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ജിദ്ദ കന്തറയിലായിരുന്നു താമസം. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.

സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി നേതാവും സൗദി നാഷണൽ കമ്മിറ്റി അംഗവുമായ എം.സി സുബൈർ ഹുദവി (48) ഹൃദയഘാതം മൂലംഇന്ന്(വ്യാഴം) രാവിലെയാണ് ജിദ്ദയിൽ നിര്യാതനായത്. ജിദ്ദ കന്തറയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.

Latest News