ക്രോം ടെക്‌നോളജി പേറ്റന്റ് കേസിൽ ഗൂഗിളിന് വിജയം 

അമേരിക്കയിൽ പേറ്റന്റ് കേസിൽ ഗൂഗിളിനു വിജയം. ടെക്‌സാസ് ജൂറി വിധിച്ച 20 ദശലക്ഷം ഡോളറിന്റെ പേറ്റന്റ് വിധിയാണ് മേൽകോടതി റദ്ദാക്കിയത്. ക്രോം വെബ് ബ്രൗസറിലെ മാൽവെയറിനെതിരായ സംവിധാനങ്ങൾ പേറ്റന്റ് ലംഘിച്ചുള്ളതാണെന്ന കേസിൽ 2013 ലായിരുന്നു ഗൂഗിളിനെതിരായ വിധി. അൽഫോൻസോ സിയോഫി ഉൾപ്പെടെ മൂന്ന് പേരാണ് ഗൂഗിളിന്റെ ക്രോം ബ്രൗസർ ടെക്‌നോളജി പേറ്റന്റ് ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയിലെത്തിയത്. 
നേരത്തെ നൽകിയ പേറ്റന്റുകളിൽ ഉൾപ്പെടുത്ത കണ്ടുപിടിത്തങ്ങൾ ക്രോം സാങ്കേതിക വിദ്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ അപ്പീൽ യു.എസ് കോടതി അനുവദിച്ചത്. ഫെഡറൽ സർക്യൂട്ട് വിധി ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനെഡ സ്വാഗതം ചെയ്തു. 

Latest News