13 സെന്റ് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് അമര്‍ത്യസെന്നിന് മുന്നറിയിപ്പ്

കൊല്‍ക്കത്ത- അനധികൃതമായി കൈയേറിയ ഭൂമിയില്‍നിന്ന് അടുത്ത മാസം ആറിനകം ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് നൊബേല്‍ ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന് വിശ്വഭാരതി സര്‍വകലാശാലയുടെ ഭീഷണി. മാതാപിതാക്കളായ അശുതോഷ് സെന്‍, അമിത സെന്‍ എന്നിവരുടെ മരണശേഷം അമര്‍ത്യസെന്നിനു കൈവന്ന ഭൂമയില്‍ 13 സെന്റ് കൈയെറിയതാണെന്നാണ് യൂനിവേഴ്‌സിറ്റി വ്യക്തമാക്കുന്നത്. 1943 ല്‍ അമര്‍ത്യസെന്നിന്റെ പിതാവ് 1.25 ഏക്കര്‍ ഭൂമിയാണ് 99 വര്‍ഷത്തെ ലീസിനെടുത്തിരുന്നത്.
ഇപ്പോള്‍ അമേരിക്കയിലുള്ള അമര്‍ത്യസെന്‍ ജൂണ്‍ മാസത്തോടെ ശാന്തിനികേതനിലേക്ക് മടങ്ങാനിരിക്കയാണ്. ഭൂമി ഒഴിപ്പിക്കാനുളള നീക്കം തര്‍ക്കത്തിനു കാരണമാകുമെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെക് ഷന്‍ 145 പ്രയോഗിക്കാന്‍ ബോല്‍പൂര്‍ കോടതി ഏപ്രില്‍ 13ന് അനുമതി നല്‍കിയതിനു പിന്നാലെയാണ് അധികൃതര്‍ അമര്‍ത്യസെന്നിന് നോട്ടീസയച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News