ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും  മകള്‍ ആരാധ്യ ദല്‍ഹി ഹൈക്കോടതിയില്‍  

മുംബൈ-ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍ ഒരു യുട്യൂബ് ചാനലിനെതിരെ പരാതിയുമായി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജവാര്‍ത്ത നല്‍കിയെന്നാണ് പരാതി. പതിനൊന്ന് വയസുകാരിയായ തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.
ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക ലക്ഷ്യമെന്നും ആരാധ്യയ്ക്കും കുടുംബത്തിനുമുണ്ടാകുന്ന മനോവിഷമം പ്രതികള്‍ കണക്കിലെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മാതാപിതക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പങ്കെടുക്കാറുള്ള ആരാധ്യയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ പിതാവായ അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ തനിക്ക് സഹിക്കാനാകില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മുഖത്ത് നോക്കി പറയൂ എന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.
 

Latest News