ഫോണിൽ സംസാരിക്കവെ തബൂക്കിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്- ഫോണിൽ  സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം നിര്യാതനായ തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ  ശങ്കരൻ (53) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാന മാർഗം നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഈ മാസം ഏഴാം തീയതി രാത്രി  റൂമിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തബൂക്ക് തരീക്ക് മദീനയിലെ കാർപ്പെറ്റ്, ചെയർ ഹയറിംഗ് കമ്പനിയിൽ പതിനഞ്ച് വർഷത്തിലേറെയായി   ജോലി ചെയ്തു വരികയായിരുന്നു. മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിനായി മേൽനോട്ടം വഹിച്ചു. ജിദ്ദയിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ട പേപ്പർവർക്കുകൾക്ക്  ജിദ്ദ നവോദയ പ്രവർത്തകൻ ജോസഫ്  വടശ്ശേരിക്കര  നേതൃത്വം നൽകി. സംസ്‌കാരം നാളെ(വ്യാഴം) രാവിലെ ഒമ്പതിന്. ഭാര്യ : ഷീജാ സുനിൽ
മക്കൾ: സ്‌നേഹ എം.എസ്, അമൃത എം.സ് (18)
 

Latest News