മക്ക - വർഷങ്ങളുടെ ഇടവേളക്കു ശേഷം ഹമാസ് നേതാക്കൾ ആദ്യമായി ഉംറ കർമം നിർവഹിച്ചു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയ്യയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഹമാസ് സംഘം തിങ്കളാഴ്ച രാത്രിയാണ് സൗദിയിലെത്തിയത്. വർഷങ്ങൾക്കു ശേഷമാണ് ഹമാസ് നേതാക്കൾ സൗദി അറേബ്യ സന്ദർശിക്കുന്നത്. ഇസ്മായിൽ ഹനിയ്യക്കു പുറമെ, ഖാലിദ് മിശ്അൽ, ഖലീൽ അൽഹയ്യ, മൂസ അബൂമർസൂഖ്, സാഹിർ ജബാരീൻ എന്നിവരും ഹമാസ് സംഘത്തിലുണ്ട്. ഇവർ ഉംറ കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.