Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

12 വർഷത്തിന് ശേഷം  മുഹമ്മദീസ വീട്ടിൽ തിരിച്ചെത്തി

മുഹമ്മദീസ

മലപ്പുറം- അഞ്ചു വർഷം മുമ്പ് സൗദി അറേബ്യയിലെ റിയാദിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് മുംബൈ നഗരത്തിൽ ഇറങ്ങിയ മുഹമ്മദീസ എവിടെപ്പോയി? വീട്ടുകാരുടെയും നാട്ടുകാരുടെയും വർഷങ്ങൾ നീണ്ട ചോദ്യങ്ങൾക്കുത്തരമായി പെരുന്നാൾ തലേന്ന് ഈ പ്രവാസി വീട്ടുമുറ്റത്തെത്തി. ഗൾഫ് ജീവിതത്തിനിടെ ഇഖാമ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ട് മാനസിക നില തെറ്റിയ മുഹമ്മദീസ ജീവിതത്തിന്റെ പലവഴികൾ താണ്ടിയാണ് ഒടുവിൽ വീട്ടിലെത്തിയത്.  
2006 ലാണ് തൃക്കലങ്ങോട് കാരക്കുന്ന് ആനക്കോട്ടുപുറം കൊട്ടേക്കോടൻ മൊയ്തീൻ മകൻ മുഹമ്മദീസ ജോലി തേടി റിയാദിലേക്ക് പോയത്. റിയാദിലെ ഈത്തപ്പഴ തോട്ടത്തിലായിരുന്നു ജോലി. സന്തുഷ്ടമായ പ്രവാസ ജീവിതത്തിനിടെ ദുരിതങ്ങൾ പൊടുന്നനെയാണ് കടന്നു വന്നത്. ഒരു ദിവസം മുഹമ്മദീസയുടെ പാസ്‌പോർട്ടും ഇഖാമയുമടങ്ങിയ ബാഗ് താമസ സ്ഥലത്തുവെച്ച് നഷ്ടപ്പെട്ടു.  നിതാഖാത്ത് പ്രശ്‌നം കൊടുമ്പിരികൊള്ളുന്ന സമയത്തായിരുന്നു ഇത്.  ഇതോടെ മാനസികമായി തകർന്ന മുഹമ്മദീസയെ സുഹൃത്തുക്കൾ ചേർന്ന് പോലീസ് സഹായത്തോടെ ബോംബെയിലേക്ക് കയറ്റി അയച്ചു.  2013 ജനുവരി 15 നായിരുന്നു മുഹമ്മദീസ മുംബൈയിൽ ഇറങ്ങിയത്.  എന്നാൽ തുടർന്ന് ഇദ്ദേഹത്തെ കുറിച്ച് ആർക്കും ഒരു വിവരവുമില്ലായിരുന്നു.  ഭാര്യ ഫാത്തിമ മഞ്ചേരി പോലീസിൽ പരാതി നൽകിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.  മരുമകൻ പയ്യനാട് നെല്ലിക്കുത്ത് സ്വദേശി ലത്തീഫ് 2016 ൽ ബോംബെയിലെത്തി ഒരാഴ്ചയോളം താമസിച്ച് മുംബൈ കേരള മുസ്‌ലിം ജമാഅത്ത് മുഖേന അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.  
വീട്ടിൽ നിന്നിറങ്ങി 12 വർഷത്തിന് ശേഷം അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ദിവസം മുഹമ്മദീസ കാരക്കുന്നിലെ സ്വന്തം വീട്ടിൽ എത്തുന്നത്.  മുംബൈയിലിറങ്ങിയ ഇയാൾ മാനസികമായി തളർന്നതിനാൽ വീട്ടിലേക്ക് മടങ്ങാനാവാതെ അലഞ്ഞ് നടക്കുകയായിരുന്നു.  
വിവിധ ദർഗകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി. മുംബൈയിലെ ശ്രദ്ധ റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ എന്ന സംഘടന പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതാണ് മുഹമ്മദീസക്ക് തുണയായത്.  ഫൗണ്ടേഷൻ പ്രവർത്തകർ രണ്ടു മാസത്തോളം മുഹമ്മദീസക്ക് മതിയായ ചികിത്സ നൽകുകയും വിലാസവും മറ്റും ചോദിച്ച് മനസ്സിലാക്കി വീട്ടിലെത്തിക്കുകയായിരുന്നു.  
 

Latest News