എന്‍.സി.പിക്കാരനാണ്, ബി.ജെ.പി സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹം തള്ളി അജിത് പവാര്‍

മുംബൈ- ബി.ജെ.പി ക്യാമ്പിലേക്ക് കൂറുമാറുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് എന്‍.സി.പി നേതാവ്  അജിത് പവാര്‍. താന്‍ എന്‍.സി.പിയിലാണെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും ഇപ്പോള്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്നും അജിത് പവാര്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച ഇപ്പോള്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമല്ലെന്ന് ശരത് പവാറും പ്രസ്താവിച്ചിട്ടുണ്ട്. ഭൂരിഭാഗം എം.എല്‍.എമാരുമായി മഹാവികാസ് അഘാടി വിടുന്ന അജിത് പവാര്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേരുമെന്ന അഭ്യൂഹമാണ് നിലനില്‍ക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News