Sorry, you need to enable JavaScript to visit this website.

മസാജ് സെന്ററിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; അഞ്ച് യുവതികളെ രക്ഷപ്പെടുത്തി, ഉടമ അറസ്റ്റില്‍

പൂനെ-മസാജ് സെന്ററിന്റെ മറവില്‍ നടത്തിയിരുന്ന സെക്‌സ് റാക്കറ്റ് കണ്ടെത്തിയ പോലീസ് അഞ്ച് യുവതികളെ രക്ഷപ്പെടുത്തി. നഗരത്തിലെ ഫാത്തിമ നഗറില്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന ശ്രീധര്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍നിന്നായി വേശ്യാവൃത്തിയിലെത്തിച്ച യുവതികളെയാണ് രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
നേരത്തെ സിനിമാ, പരസ്യ ഷൂട്ടിംഗിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സംവിധായകനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഡലുകളെയാണ് ഇയാള്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News