കുഞ്ഞിനു പേരിടാന്‍ വോട്ടെടുപ്പ്; അതിനൊരു കാരണമുണ്ടായിരുന്നു

മുംബൈ- മഹാരാഷ്ട്രയില്‍ കുഞ്ഞിന്റെ പേരു കണ്ടെത്താന്‍ ദമ്പതികള്‍ വോട്ടെടുപ്പ് നടത്തി. കുഞ്ഞിന്റെ നാമകരണചടങ്ങ് ഇന്ത്യയില്‍ പൊതുവെ ലളിതമാണെങ്കിലും ഗോണ്ടിയ ജില്ലയിലെ മിഥുന്‍-മാനസി ബാംഗ് ദമ്പതികളാണ് അപൂര്‍വ രീതി സ്വീകരിച്ചത്. ബാനറുകളും ബാലറ്റ് ബോക്‌സുകളുമൊക്കെ ഒരുക്കി കഴിഞ്ഞ 15-നായിരുന്നു വോട്ടെടുപ്പ്. അവസാനം നവജാത ശിശുവിന് യുവാന്‍ എന്ന പേര് തെരഞ്ഞെടുക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളുമാണ് വോട്ട് ചെയ്തത്.
ബന്ധുക്കളും കൂട്ടുകാരും നിര്‍ദേശിച്ച യക്ഷ, യോവിക്, യുവാന്‍ എന്നീ പേരുകളാണ് ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നത്.
എന്തിനായിരുന്നു ഈ വോട്ടെടുപ്പെന്ന ചോദ്യത്തിന് കുഞ്ഞിന്റെ അച്ഛന്‍ മറുപടി നല്‍കി.
ജ്യോതിഷ ചാര്‍ട്ട് പ്രകാരം മകന് രാഷ്ട്രീയ നേതാവാകാനാണ് യോഗം. അതുകൊണ്ട് 20-25 വര്‍ഷങ്ങള്‍ക്കുശേഷം നടക്കാനുള്ള കാര്യം ഇപ്പോള്‍ തന്നെ ചെയ്തു. പേരിന്റെ തെരഞ്ഞെടുപ്പ് തന്നെ പൊതുവോട്ടിംഗിലൂടെയാക്കി.

Latest News