Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായിൽ മുതലകൾ അതിഥികളെ കാത്തിരിക്കുന്നു, പാർക്ക് ചൊവ്വാഴ്ച തുറക്കും

ദുബായ്- ദുബായ് മുഷ്‌രിഫിലെ മുതല പാർക്ക് നാളെ(ഏപ്രിൽ 18) തുറക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മുഷ്‌രിഫ് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന മുതല പാർക്കിൽ 250 നൈൽ മുതലകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ചെറിയ മുതലക്കുട്ടികൾ മുതൽ വിവിധ പ്രായത്തിലുമുള്ള വലിയവ വരെ ഇക്കൂട്ടത്തിലുണ്ട്.  20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കേന്ദ്രം മുതലകൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ്. 
പ്രകൃതി ചരിത്ര മ്യൂസിയം, ആഫ്രിക്കൻ തടാകതീം അക്വേറിയം, വലിയ ഔട്ട്‌ഡോർ ലാൻഡ്‌സ്‌കേപ്പ് ഏരിയകൾ എന്നിവയും ഉൾപ്പടുന്നു. ക്ലോസപ്പ്, അണ്ടർവാട്ടർ എന്നിവയുൾപ്പടെ വിവിധ കാഴ്ചപ്പാടുകളിൽ നിന്ന് അതിമനോഹരമായ ജീവികളെ കാണാനുള്ള അവസരം സന്ദർശകർക്ക് പാർക്ക് വാഗ്ദാനം ചെയ്യുന്നു.  മുതലകൾക്ക് പുറമേ, പാർക്കിൽ ഒന്നിലേറെ ഡൈനിങ് ഔട്ട്‌ലെറ്റുകളുണ്ട്. ക്ലോസപ്പ്, അണ്ടർവാട്ടർ എന്നിവയുൾപ്പെടെ വിവിധ കാഴ്ചപ്പാടുകളിൽ നിന്ന് അതിമനോഹരമായ ജീവികളെ കാണാൻ സന്ദർശകർക്ക് അവസരം നൽകും.

'ക്ഷേമവും വിദ്യാഭ്യാസവുമാണ് ദുബായ് ക്രോക്കഡൈൽ പാർക്കിന്റെ ലക്ഷ്യം. മുതലകൾ ഞങ്ങളുടെ സ്ഥാപനത്തിലേക്ക് മാറിയതുമുതൽ അവയ്ക്ക് കുഞ്ഞുങ്ങൾ വിരിഞ്ഞു, ഇത് മൃഗങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നു എന്നതിന്റെ ആത്യന്തിക തെളിവാണ്- ദുബായ് ക്രോക്കോഡൈൽ പാർക്കിന്റെ എക്‌സിബിറ്റ് ക്യൂറേറ്റർ ടാറിൻ ക്ലെയർ പറഞ്ഞു.

'ഈ അത്ഭുതകരമായ മൃഗങ്ങളെ കാണാനും അനുഭവിക്കാനും പൊതുജനങ്ങളെ സ്വാഗതം ചെയ്യാനും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്. 
ദുബായ് ക്രോക്കഡൈൽ പാർക്കിലേക്കുള്ള ടിക്കറ്റുകൾ പാർക്കിന്റെ പ്രവേശന കവാടത്തിൽ നിന്ന് ലഭിക്കും.  പാർക്ക് ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 95 ദിർഹം, മൂന്ന് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 75 ദിർഹം.
 

Latest News