ന്യൂദല്‍ഹി- ഹൈ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രിം കോടതിയെ സമീപിച്ച പള്‍സര്‍ സുനിക്ക് തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി.
ആറ് വര്‍ഷത്തിലേറെയായി വിചാരണ തടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ഹരജിയില്‍ പറഞ്ഞിരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്.






