ആതിഖ്, അഷ്‌റഫ് വധം അന്വേഷിക്കാന്‍ യു.പിയില്‍ രണ്ട് പ്രത്യേക സംഘം

ലഖ്‌നൗ- മുന്‍ എം.പിയും ഉമേഷ്പാല്‍ വധക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റേയും സഹോദരന്‍ അഷ്‌റഫിന്റേയും വധം അന്വേഷിക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. പ്രയാഗ് രാജില്‍ ശനിയാഴ്ച പതിവ് ചെക്കപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോഴാണ് പോലീസിന്റെയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ഇരുവരേയും വെടിവെച്ചു കൊന്നത്.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുക. ആദ്യ സംഘത്തിനു മേല്‍നോട്ടം വഹിക്കാനാണ് രണ്ടാമത്തെ പ്രത്യേക അന്വഷണ സംഘമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News