കൊച്ചിയില്‍ വാക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി - പള്ളുരുത്തിയില്‍ മാമോദിസാ ചടങ്ങ് നടന്ന വീട്ടിലുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനില്‍കുമാര്‍ ഇന്നലെ രാത്രി മാമോദീസാ ചടങ്ങ് നടന്ന വീട്ടില്‍ പോയിരുന്നു. അവിടെവെച്ച് ചിലരുമായി വാക്ക് തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. അനില്‍കുമാര്‍ അവിടെ നിന്ന് തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇയാളെ  കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പള്ളുരുത്തി പോലീസ് പറഞ്ഞു.

 

 

Latest News