മരിച്ചത് നാല് ഇന്ത്യക്കാര്‍, നടപടികള്‍ ഏകോപിപ്പിച്ച് കോണ്‍സുലേറ്റ്

ദുബായ്- ദേര ദുരന്തത്തില്‍ മരിച്ച നാല് ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ  എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'കുടുംബങ്ങള്‍ ഇവിടെയാണോ അതോ ഇന്ത്യയിലാണോ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് തീരുമാനിച്ചാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങള്‍ നല്‍കും.'
കാമറൂണില്‍ നിന്നുള്ള ഒരാളും സുഡാനില്‍ നിന്നുള്ള നാലുപേരും ബാക്കിയുള്ള ഇരകളില്‍ ഉള്‍പ്പെടുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തീപ്പിടിത്തത്തിന് കാരണമെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 'ബില്‍ഡിംഗ് സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അവര്‍ പറഞ്ഞു.

 

Latest News