Sorry, you need to enable JavaScript to visit this website.

യോഗി രാജിവെക്കണം, അന്വേഷണത്തിന് സുപ്രീം കോടതി മേല്‍നോട്ടം വേണം- ഉവൈസി

ഹൈദരാബാദ്- മുന്‍ എം.പി ആതിഖ് അഹമ്മദിന്റേയും സഹോദരന്‍ അശ്‌റഫിന്റേയും കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. സംഭവത്തില്‍ സുപീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യു.പിയില്‍നടക്കുന്നത് തോക്ക് ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ഉവൈസി ആരോപിച്ചു. 2017 ല്‍ ബി.ജെ.പി അധികാരമേറ്റതുമുതല്‍ സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു.
പ്രൊഫഷണലുകള്‍ നടത്തിയ കൊലപാതകത്തില്‍ യു.പി സര്‍ക്കാരിന്റെ പങ്ക് എത്രയാണെന്ന് കണ്ടെത്തണം. പോലീസിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ പച്ചക്ക് വെടിവെച്ചു കൊന്നവര്‍ ആരാണ്, അവരോട് ആരാണ് ആവശ്യപ്പെട്ടത്, എന്താണവരുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ഉവൈസി പറഞ്ഞു.
മുസ്ലിംകള്‍ക്കു മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിയമവാഴ്ചയും ഭരണഘടനയും ദുര്‍ബലമായെന്ന തോന്നലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായത്തില്‍ ഭീകരവല്‍ക്കരണം നടക്കുകയാണെന്ന് ഉവൈസി പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ യു.പി സര്‍ക്കാരുമായി ബന്ധമുള്ളവരല്ലെങ്കില്‍ പിന്നെ ആരാണ് ഇവരെ തീവ്രവാദികളാക്കിയതെന്നും എവിടെനിന്നാണ് ആയുധങ്ങള്‍ ലഭിച്ചതെന്നും കണ്ടെത്തണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News