കണ്ണൂര്‍ - ക്രൈസ്തവ സഭയുമായി അടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തില്‍ ആശങ്കയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ആര്‍ക്കും ആരെയും കാണാം. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിനൊപ്പം നിന്നവരാണെന്നും സുധാകരന്‍ പറഞ്ഞു.
തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം, പ്രതികരിക്കുകയായിരുന്നു കെ പി സി സി പ്രസിഡന്റ്. തലശ്ശേരി ബിഷപ്പ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. എം എല്‍ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബി ജെ പി നീക്കത്തിന് പിന്നാലെയാണ് തലശ്ശേരി ബിഷപ്പുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച്ച. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരന്‍ കൂടിക്കാഴ്ച നടത്തും.